വിശദവിവരങ്ങള്‍ | |
വര്‍ഷം | 1990 |
സംഗീതം | ജോണ്സണ് |
ഗാനരചന | കൈതപ്രം |
ഗായകര്‍ | കെ എസ് ചിത്ര |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 15:06:43.
നീല കണ്‍കോടിയില്‍ ലയ മൗനസാഗരം സ്നേഹ പൂത്തിങ്കൾ തൻ ഹൃദയം നീലാകാശ വീഥികൾ വർണ്ണോദാരമായ് ഏതോ കാരുണ്യത്തിൻ അക്കൽദാമയിൽ വിണ്ണിൻ ഒലിവിൻ ഇളം പൂക്കൾ തൻ നീല കണ്‍കോടിയിൽ... ശ്യാമാരാമ വേദിയിൽ മണ്ണിൻ ഹേമഗീതം പൂവിന്നുൾത്തടങ്ങളിൽ വണ്ടിൻ ആരവം പോരൂ പൊൻവസന്തമേ നീഹാരാർദ്രയായ് തളിരുകൾ ഉലയും മെയ്യിൽ തെളിനിഴലാട്ടമായ് പാട്ടിൻ പൊരുളായ് കളിമൺ വീണയിൽ പല്ലവിയായ് രതിയുടെ പല്ലവിയായ് മധുരിത മഞ്ജരിയുണരും വൈഭവമായ് (നീല കണ്‍കോടിയിൽ...) മൂടൽമഞ്ഞു ചേലയിൽ രാവിൻ മെയ്യുലഞ്ഞു പനിനീർച്ചോലയാകവേ കനിവിൻ ഈണമായ് പോരൂ ചൈത്രവേണുവിൽ കൈവല്യങ്ങളേ മരതകമണിയും മലയിൽ മുകിലണി ചേർന്നു പോയ് കുളിരായ് തഴുകി മദകര മാരുതൻ ആലോലം പാടും മോഹിനികൾ സുലളിത ചന്ദനഗന്ധമുണർത്തുമ്പോൾ (നീല കണ്‍കോടിയിൽ...) |