കോടനാടന്‍ മലയില് (വെള്ളം )
This page was generated on December 9, 2024, 1:07 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 1985
സംഗീതംജി ദേവരാജന്‍
ഗാനരചനമുല്ലനേഴി
ഗായകര്‍കെ ജെ യേശുദാസ്
രാഗംപഹാഡി
അഭിനേതാക്കള്‍മധു ,ശ്രീവിദ്യ
ഗാനത്തിന്റെ വരികള്‍
Last Modified: February 05 2014 06:05:28.

കോടനാടന്‍ മലയില് മാണിക്യ ചെമ്പഴുക്കാ
ഈ മാരന്റെ മനതാരില്‍ മാലാഖപ്പെണ്ണാള്
പെണ്ണാള് ... മാലാഖപ്പെണ്ണാള്....

ഓരില ഈരില താരുണരും
ഓമല്‍ക്കിനാവു ചിറകടിയ്ക്കേ..
മലയും പുഴയും കടന്നു പോയി
മാലാഖേ.. നിന്നെ ഞാന്‍ സ്വന്തമാക്കും..
ഒ ഓ ഒ ഓ ഒ ഓ
(കോടനാടന്‍)

ചേലുള്ള സ്വപ്നങ്ങള്‍ പൂവണിയും
രാവും പകലും നാമൊന്നുചേരും..
കാണാത്ത ലോകം ഞാന്‍ കാട്ടിത്തരും
കാലമത് കണ്ടു പുഞ്ചിരിയ്ക്കും..
ഒ ഓ ഒ ഓ ഒ ഓ
(കോടനാടന്‍)



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts