സ്വര്‍ഗ്ഗ സങ്കല്പത്തിന്‍ (വെള്ളം )
This page was generated on April 23, 2024, 10:35 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 1985
സംഗീതംജി ദേവരാജന്‍
ഗാനരചനമുല്ലനേഴി
ഗായകര്‍പി സുശീല
രാഗംബേഗഡ
അഭിനേതാക്കള്‍മേനക ,സത്താർ
ഗാനത്തിന്റെ വരികള്‍
Last Modified: April 10 2012 04:00:47.

സ്വർഗ്ഗസങ്കല്പത്തിൻ തേരൊലി കേട്ടെന്റെ
സർഗ്ഗലോകത്തിനു ചിറകു വന്നു
ആത്മാനുഭൂതികൾ കിള്ളിയുണർത്തുവാൻ
ആത്മനായകൻ വിരുന്നു വന്നൂ
(സ്വർഗ്ഗ...)

പൗരുഷ സങ്കല്പമായെന്റെ ലോകത്തിൽ
സഞ്ചരിക്കാൻ വന്ന കൂട്ടുകാരാ.. (2)
സ്വപ്നത്തിൽ നിൻ മുഖം വ്യക്തമായ് കാണാതെ
ദുഃഖിച്ചിരിക്കുമ്പോൾ ഉഷസ്സുണർന്നൂ..
ഉഷസ്സുണർന്നൂ.....
(സ്വർഗ്ഗ...)

ഉഷസ്സുതൻ മിഴിയിണ മന്ദം തുറന്നപ്പോൾ
മനസ്സിലെ മഴവില്ലിൻ പാട്ടു കേട്ടു (2)
സ്വപ്നാടനത്തിലെ സ്വയംവര ദേവന്റെ
സ്വന്തം മുഖമപ്പോൾ തെളിഞ്ഞു കണ്ടൂ..
തെളിഞ്ഞു കണ്ടൂ......
(സ്വർഗ്ഗ..)




malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts