വിശദവിവരങ്ങള്‍ | |
വര്‍ഷം | 1985 |
സംഗീതം | ശ്യാം |
ഗാനരചന | പൂവച്ചല്‍ ഖാദര്‍ |
ഗായകര്‍ | കെ ജെ യേശുദാസ് ,എസ് ജാനകി |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | മമ്മൂട്ടി ,ശോഭന |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 15:06:45.
ആരിരോ ആരാരോ ആരിരോ ആരാരോ പൂവണിഞ്ഞു മാനസം നാമറിയാതെ തേനണിഞ്ഞു ജീവിതം നാളറിയാതെ ഏഴുനിറം ചാർത്തി മധുരങ്ങൾ തൂകി സമയമാം ഒരു കിളി കൂടണയുമ്പോൾ (പൂവണിഞ്ഞു.....) ആരിരോ ആരാരോ ആരിരോ ആരാരോ നിൻ ചിരിയിൽ വിടരുന്നു എന്റെ മോഹങ്ങൾ നിൻ ചിറകിൽ ഉയരുന്നു എന്റെ സ്വപ്നങ്ങൾ (2) സ്വരലതേ മൃദുലതേ പകരുന്നുവോ ഹൃദയത്തിൻ കുമ്പിളിൽ നിന്നീ സൗഭഗം അലരു പോൽ അമൃതു പോൽ എന്റെ വിചാരം കളഭവും സുദിനവും പെയ്തിടും കാലം (പൂവണിഞ്ഞു.....) ആഹാഹാ ആ...ആ...ആ..ആ... നീ തൊടുമ്പോൾ വളരുന്നു എന്റെ ദാഹങ്ങൾ നിൻ മിഴിയിൽ തെളിയുന്നു എന്റെ ലോകങ്ങൾ (2) അനഘമേ സുകൃതമേ അരുളുന്നുവോ ഹൃദയത്തിൻ ഇതളാൽ നീ നിൻ സൗരഭം മുകുളമായ് കലികയായ് എൻ അഭിലാഷം ഹരിതവും അരുണവും പൊതിഞ്ഞിടും കാലം (പൂവണിഞ്ഞു.....) |