ഗുരുവായൂരുള്ളൊരു (പകല്‍ക്കിനാവ് )
This page was generated on August 9, 2020, 2:05 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 1966
സംഗീതംബി എ ചിദംബരനാഥ്‌
ഗാനരചനപി ഭാസ്കരന്‍
ഗായകര്‍എസ് ജാനകി
രാഗംലഭ്യമല്ല
അഭിനേതാക്കള്‍സത്യന്‍ ,വാസന്തി
ഗാനത്തിന്റെ വരികള്‍
Last Modified: January 27 2018 16:54:06.ഗുരുവായൂരുള്ളൊരു കണ്ണനന്നൊരു ദിനം
കരുമാടിക്കുട്ടന്റെ വേഷം കെട്ടി - ഒരു
കരുമാടിക്കുട്ടന്റെ വേഷം കെട്ടി
പെരിയാറിന്‍ തീരത്ത് പേരാലിന്‍ തണലത്ത്
മുരളിയുമൂതി ചെന്നിരുന്നു കണ്ണന്‍
മുരളിയുമൂതി ചെന്നിരുന്നു (ഗുരുവായൂര്‍ )

ഉം ..ഉം ...ആ ...ആ...

പാട്ടിന്റെ സ്വരം കേട്ടു പാര്‍വ്വണചന്ദ്രികപോല്‍
പാല്‍ക്കടല്‍ മാതാവും വന്നിറങ്ങി
ഗാനത്തിന്‍ ലഹരിയില്‍ ഭൂമിയും മനുഷ്യരും
വാനിലെ താരങ്ങളും വീണുറങ്ങി (ഗുരുവായൂര്‍ )


ബാലഗോപാലനും ദേവിയുമപ്പോള്‍ രണ്ടു
നീലക്കുരുവികളായ് പറന്നു പോയീ
അന്നുതൊട്ടിന്നോളം കണ്ടിട്ടില്ലവരെയീ
മണ്ണും മനുഷ്യരും താരങ്ങളും (ഗുരുവായൂര്‍ )

ഉം ..ഉം ...ആ ...ആ...

malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts