മാറ്റം ഒരു സന്ദേശം (ഒരു സന്ദേശം കൂടി)
This page was generated on April 19, 2024, 6:50 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 1985
സംഗീതംശ്യാം
ഗാനരചനആര്‍ കെ ദാമോദരന്‍
ഗായകര്‍കെ ജെ യേശുദാസ് ,കോറസ്‌
രാഗംലഭ്യമല്ല
അഭിനേതാക്കള്‍മമ്മൂട്ടി ,Bhadoor ,ശങ്കര്‍ ,നെടുമുടി വേണു
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 15:06:58.
മാറ്റം ...മാറ്റം ...
രക്തബന്ധങ്ങളേ മര്‍ത്യദുഃഖങ്ങളേ
ഇതാ ഇതാ നിങ്ങള്‍ക്കായി മാത്രം
ഒരു സന്ദേശം കൂടി
മാറ്റം...മാറ്റം...

രഥചക്രം പൂണ്ടിന്നും രണഭൂമിയില്‍
വ്യഥയോടെ നില്‍ക്കുന്നു പാവം കര്‍ണ്ണന്‍
വിധിയോ ...ചതിയോ ... കുരുക്ഷേത്രമേ
കരയിക്കും നിനവുകളേ
കരള്‍ കത്തും ജനനികളേ
ഇതാ ഇതാ ഒരോര്‍മ്മയ്ക്ക് വേണ്ടി
ഒരു സന്ദേശം കൂടി
ഒരു സന്ദേശം കൂടി
മാറ്റം ...മാറ്റം ...

ദുരഭിമാനത്തിന്‍ സാമ്രാജ്യത്തില്‍
അരിയിട്ടു വാഴുന്ന രാജാക്കളേ
ഉണരൂ...ഉയരൂ ..ഉയിരാര്‍ന്നിടൂ
ചിതയണയും കനവുകളേ
ചിറകില്ലാപ്പറവകളേ
ഇതാ ...ഇതാ ..മനം നൊന്തു നല്‍കും
ഒരു സന്ദേശം കൂടി
ഒരു സന്ദേശം കൂടി
മാറ്റം ...മാറ്റം
(രക്തബന്ധങ്ങളേ )


malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts