കനവില്‍ മണിമാരന്‍ (ഈ ലോകം ഇവിടെ കുറെ മനുഷ്യര്‍ )
This page was generated on April 27, 2024, 11:52 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 1985
സംഗീതംശ്യാം
ഗാനരചനപി ഭാസ്കരന്‍
ഗായകര്‍കൊച്ചിന്‍ ഇബ്രാഹിം ,കോറസ്‌
രാഗംലഭ്യമല്ല
അഭിനേതാക്കള്‍മമ്മൂട്ടി ,അംജദ് ഖാൻ ,റഹ് മാന്‍ ,രോഹിണി ,കാജൽ കിരൺ
ഗാനത്തിന്റെ വരികള്‍
Last Modified: September 08 2012 06:27:52.

ശാദീ കി ചാന്ദ്നി രാത് ആയീ ഹെ
ജൂലെ കെ സംഗ് മൻ ഝൂലെ രേ
ആജ് മേരീ ഛോട്ടീ ബഹൻ കീ ശാദീ കീ രാത് ആ ഗയീ
ശാദീ ഹെ ശാദീ ഹെ ചോഠീ ബഹൻ കീ ശാദീ ഹെ
(ശാദീ കി ചാന്ദ്നി..)

കനവിൽ മണിമാരൻ ഇന്നു കല്യാണ മണവാളൻ
പെണ്ണാളെ നിന്നെ നിക്കാഹു ചെയ്താൽ കാണുന്നതെല്ലാം ജന്നത്ത്
ഇക്കാക്ക തന്റെ മുറ്റത്തു ചെന്ന് ഉല്ലാസമോടെ വരവേല്പ്
ഉല്ലാസമോടെ വരവേല്പ്.. ഉല്ലാസമോടെ വരവേല്പ്
(കനവിൽ മണിമാരൻ..)

കരളിലെ തോപ്പിൽ കാലം പോറ്റും
കണിമലർ മോളേ വന്നാട്ടേ
ഇക്കാണും വീട് മെഹറായ് തീരും
മായാത്ത പൂമാസം മന്നിൽ വന്നല്ലോ
മായാത്ത പൂമാസം ഖൽബിലും മധുമഴ പെയ്തല്ലോ
(കനവിൽ മണിമാരൻ..)

ഇക്കേട്ട പാട്ടൊന്നും പാട്ടല്ലാ
ഇക്കണ്ട ചിരിയൊന്നും ചിരിയല്ല
കല്യാണരാത്രിയിൽ കാനേത്തു മണിയറയിൽ
കാണാൻ പോകുന്നു പുതുപൂരം
തരി തംതരി തംതരി തന്താ
മല കണ്ടു മയങ്ങിയ വണ്ടേ
തരി തംതരി തംതരി തന്താ
മല കണ്ടു മയങ്ങിയ വണ്ടേ

കളിയാടി രമിക്കുക ജീവിത വനികയിൽ
കൽപക മലരിതു വണ്ടേ
നീ പാടി മദിക്കുക വണ്ടേ
മധു തേടി നടക്കുക വണ്ടേ
മായാത്ത പൂമാസം മന്നിൽ വന്നല്ലോ
മായാത്ത പൂമാസം ഖൽബിലും മധുമഴ പെയ്തല്ലോ
(കനവിൽ മണിമാരൻ..)





malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts