ഒന്നാനാം കുന്നിറങ്ങി വാവാ (ഓണത്തുമ്പിക്കൊരൂഞ്ഞാല്‍ )
This page was generated on April 30, 2024, 10:15 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 1985
സംഗീതംഎ ടി ഉമ്മര്‍
ഗാനരചനപൂവച്ചല്‍ ഖാദര്‍
ഗായകര്‍എസ് ജാനകി
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ഭരത് ഗോപി ,രമേശ്വരി
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 15:07:10.

ഒന്നാനാം കുന്നിറങ്ങിവാ വാ
അമ്മാനം ആടിയാടിവാവാ
മാന്‍‌കിടാവേ നീ തേന്‍ കിനാവേ നീ
കണ്ണിന്‍ ആനന്ദമേ കൂടെവാ

പൊന്‍‌പീലി പാകിടുന്നു ഭൂമിയില്‍ മുകില്‍ക്കിളി
സംഗീതം പെയ്തിടുന്നു ആരാമപ്പൈങ്കിളി
ഈ സന്ധ്യതന്‍ സൌന്ദര്യം കൂട്ടുവാന്‍
ആപാദസൌഭാഗ്യമേ കൂടെവാ

പൂത്താലം ഏന്തിടുന്നു കിങ്ങിണിച്ചില്ലകള്‍
നീരാളം നീര്‍ത്തിടുന്നു നീളവേ വീഥികള്‍
ഈ വേളതന്‍ മാധുര്യം കൂട്ടുവാന്‍
കൈവല്യസാരമേ നീ കൂടെവാ





malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts