വിശദവിവരങ്ങള്‍ | |
വര്‍ഷം | 1985 |
സംഗീതം | ശ്യാം |
ഗാനരചന | ബിച്ചു തിരുമല |
ഗായകര്‍ | പി ജയചന്ദ്രൻ ,കെ എസ് ചിത്ര |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 15:07:13.
മാഞ്ചോലക്കുയിലേ മാവേലിക്കുയിലേ മലയും പുഴയും താണ്ടി മഴയും വെയിലും തീണ്ടി വായോ ഈ വഴിയേ വായോ ഈ വഴിയേ (മാഞ്ചോലക്കുയിലേ...) ആറ്റോരം പൂക്കൈത തുമ്പോലകൾ കാറ്റത്ത് ജലവീണ മീട്ടുമ്പോഴും പകലിന്റെ പൊന്നാട പുഴയിൽ വീണിളകുന്ന പുതുകാന്തി നിറയുമ്പോഴും മനസ്സിലു മധുരവുമായി അതിനൊരു ലഹരിയുമായി പാടൂ പൂങ്കുയിലേ പാടൂ പൂങ്കുയിലേ (മാഞ്ചോലക്കുയിലേ...) കുന്നത്തെ മേക്കാവിലാറാട്ടിനോ കുഞ്ഞിന്റെ ആദ്യത്തെ ചോറൂട്ടിനോ മാമ്പൂവിൻ തേൻകൂമ്പ് മോഹിച്ചു ദാഹിച്ച് നീ പാടും തെൻപാട്ടിനോ പുതിയൊരു തകിലടി മേളം തരികിട തരികിട താളം കാണാപ്പൂങ്കുയിലേ കാണാപ്പൂങ്കുയിലേ (മാഞ്ചോലക്കുയിലേ...) |