നീ എൻ സർഗ്ഗ സൗന്ദര്യമേ (കാതോടു കാതോരം )
This page was generated on May 8, 2024, 12:23 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 1985
സംഗീതംഔസേപ്പച്ചൻ
ഗാനരചനഓ എന്‍ വി കുറുപ്പ്
ഗായകര്‍കെ ജെ യേശുദാസ് ,എൻ ലതിക
രാഗംമോഹനം
അഭിനേതാക്കള്‍മമ്മൂട്ടി ,സരിത
ഗാനത്തിന്റെ വരികള്‍
Last Modified: February 28 2014 04:47:47.





നീയെന്‍ സര്‍ഗ സൌന്ദര്യമേ ..
നീയെന്‍ സത്യ സംഗീതമേ ..
നിന്റെ സങ്കീര്‍ത്തനം ..സങ്കീര്‍ത്തനം ..
ഓരോ ഈണങ്ങളില്‍ പാടുവാന്‍ ..
നീ തീര്‍ത്ത മണ്‍വീണ ഞാന്‍ ..(നീയെന്‍ ...)

പൂമാനവും..താഴെയീഭൂമിയും ..
സ്നേഹ ലാവണ്യമേ നിന്റെ ദേവാലയം .. (2)
ഗോപുരം നീളെ.. ആയിരം ദീപം ..
ഉരുകി ഉരുകി മെഴുകു തിരികള്‍ ചാര്‍ത്തും ..
മധുര മൊഴികള്‍ കിളികള്‍ അതിനെ വാഴ്ത്തും ..
മെല്ലെ ഞാനും കൂടെ പാടുന്നു (നീയെന്‍ ‍..)

താലങ്ങളില്‍ ദേവ പാദങ്ങളില്‍ ..
ബലിപൂജക്കിവര്‍ പൂക്കളായെങ്കിലോ .. (2)
പൂവുകള്‍ ആകാം ആയിരം ജന്മം ..
നെറുകില്‍ ഇനിയ തുഹിന കണിക ചാര്‍ത്തി ..
തൊഴുതു തൊഴുതു തരള മിഴികള്‍ ചിമ്മി ..
പൂവിന്‍ ജീവന്‍ തേടും സ്നേഹം നീ ... (നീയെന്‍...)

malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts