വിശദവിവരങ്ങള്‍ | |
വര്‍ഷം | 1989 |
സംഗീതം | ശ്യാം |
ഗാനരചന | ശ്രീകുമാരൻ തമ്പി |
ഗായകര്‍ | കെ എസ് ചിത്ര |
രാഗം | ശിവരഞ്ജനി |
അഭിനേതാക്കള്‍ | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 15:07:17.
ഹൃദയം കൊണ്ടെഴുതുന്ന കവിത പ്രണയാമൃതം അതിന് ഭാഷ അർത്ഥം അനര്‍ത്ഥമായ് കാണാതിരുന്നാല്‍ അക്ഷരത്തെറ്റ് വരുത്താതിരുന്നാല്‍ അതു മഹാകാവ്യം ദാമ്പത്യം മഹാകാവ്യം പതറാതെ പാടിയ നാവുകളുണ്ടോ ഇടറാതെയാടിയ പാദങ്ങളുണ്ടോ തെറ്റും രാഗം പിഴയ്ക്കും താളം തിരുത്തലിലൂടെ തുടരും പ്രവാഹം ഈ ജീവഗാനപ്രവാഹം തെളിയാത്തബന്ധത്തിന് ചിത്രങ്ങൾ വീണ്ടും സഹനവര്‍ണ്ണങ്ങളാൽ എഴുതണം നമ്മള് വര്ഷംകൊണ്ടും വസന്തംകൊണ്ടും വേനലിന് പാപം കഴുകുന്നു കാലം ആ പരബ്രഹ്മമാം കാലം |