മാലിനി നദിതന്‍ (ജീവിതം ഒരു രാഗം )
This page was generated on April 25, 2024, 1:48 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 1989
സംഗീതംരാജാമണി
ഗാനരചനപൂവച്ചല്‍ ഖാദര്‍ ,വാസന്‍
ഗായകര്‍എം ജി ശ്രീകുമാർ
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ഷാനവാസ് ,ശാരി
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 15:07:22.
മാലിനി നദിതന്‍ തീരവനത്തില്‍
മാലിനി നിന്നെ ഞാന്‍ കണ്ടു
മാനുകള്‍ മേയും മേഖലയില്‍ നീ
അഴകിന്‍ കണിയായ് നില്‍ക്കും വേളയില്‍
മാലിനി നദിതന്‍.......

കരകള്‍ അലതന്‍ തളയണിഞ്ഞു
കരളിന്‍ തടങ്ങള്‍ തളിരണിഞ്ഞു
വല്‍ക്കലം മുറുകും നിന്‍മാറില്‍
മൃദുവായ് പതിയാന്‍ ഞാന്‍ കൊതിച്ചു
മാലിനി നദിതന്‍..........

ഇളകും മിഴികള്‍ ശരം കൊഴിച്ചു
പിടയും കിളിയായ് മനം തുടിച്ചു
ശലഭം തിരയും നിന്‍ കണ്ണില്‍
അലിയാനരികില്‍ ഞാനണഞ്ഞു
മാലിനി നദിതന്‍


malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts