മന്ദാരച്ചെപ്പുണ്ടോ (ദശരഥം )
This page was generated on April 26, 2024, 5:50 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 1989
സംഗീതംജോണ്‍സണ്‍
ഗാനരചനപൂവച്ചല്‍ ഖാദര്‍
ഗായകര്‍എം ജി ശ്രീകുമാർ ,കെ എസ് ചിത്ര
രാഗംശുദ്ധധന്യാസി
അഭിനേതാക്കള്‍മോഹന്‍ ലാല്‍ ,രേഖ (സുമതി ജോസഫൈൻ) ,മുരളി ,സുകുമാരി
ഗാനത്തിന്റെ വരികള്‍
Last Modified: June 21 2013 09:49:33.

മന്ദാരച്ചെപ്പുണ്ടോ മാണിക്യക്കല്ലുണ്ടോ കയ്യില്‍ വാര്‍മതിയേ
പൊന്നും തേനും വയമ്പുമുണ്ടോ വാനമ്പാടിതന്‍ തൂവലുണ്ടോ
ഉള്ളില്‍ ആമോദത്തിരകള്‍ ഉയരുമ്പോള്‍ മൗനം പാടുന്നു
മന്ദാരച്ചെപ്പുണ്ടോ മാണിക്യക്കല്ലുണ്ടോ കയ്യില്‍ വാര്‍മതിയേ
ഓ.............................

തഴുകുന്ന കാറ്റില്‍ താരാട്ടുപാട്ടിന്‍ വാത്സല്യം...
വാത്സല്യം...
രാപ്പാടിയേകും നാവേറ്റുപാട്ടിന്‍ നൈര്‍മ്മല്യം...
നൈര്‍മ്മല്യം...
തളിരിട്ട താഴ്വരകള്‍ താലമേന്തവേ
തണുവണിക്കൈകള്‍ ഉള്ളം ആര്‍ദ്രമാക്കവേ
മുകുളങ്ങളിതളണിയേ കിരണമാം കതിരണിയേ
ഉള്ളില്‍ ആമോദത്തിരകള്‍ ഉയരുമ്പോള്‍ മൗനം പാടുന്നു
മന്ദാരച്ചെപ്പുണ്ടോ...........................

എരിയുന്ന പകലിന്‍ ഏകാന്തയാനം കഴിയുമ്പോള്‍ -
കഴിയുമ്പോള്‍
അതില്‍ നിന്നും ഇരുളിന്‍ ചിറകോടെ രജനി അണയുമ്പോള്‍ -
അണയുമ്പോള്‍
പടരുന്ന നീലിമയാല്‍ പാത മൂടവേ
വളരുന്ന മൂകതയില്‍ ആരുറങ്ങവേ
നിമിഷമാം ഇലകൊഴിയേ ജനിയുടെ രഥമണയേ
ഉള്ളില്‍ ആമോദത്തിരകള്‍ ഉയരുമ്പോള്‍ മൗനം പാടുന്നു

മന്ദാരച്ചെപ്പുണ്ടോ മാണിക്യക്കല്ലുണ്ടോ കയ്യില്‍ വാര്‍മതിയേ
പൊന്നും തേനും വയമ്പുമുണ്ടോ വാനമ്പാടിതന്‍ തൂവലുണ്ടോ
ഉള്ളില്‍ ആമോദത്തിരകള്‍ ഉയരുമ്പോള്‍ മൗനം പാടുന്നു
ഉള്ളില്‍ ആമോദത്തിരകള്‍ ഉയരുമ്പോള്‍ മൗനം പാടുന്നു
മൗനം പാടുന്നു.....മൗനം പാടുന്നു.....
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts