നീലക്കുറിഞ്ഞികള്‍ പൂത്തു (കഥയ്ക്കു പിന്നില്‍ )
This page was generated on April 28, 2024, 9:31 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 1987
സംഗീതംഔസേപ്പച്ചൻ
ഗാനരചനഓ എന്‍ വി കുറുപ്പ്
ഗായകര്‍കെ ജി മാര്‍ക്കോസ്‌ ,സെല്‍മ ജോര്‍ജ്‌
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലാലു അലക്സ് ,തിലകൻ
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 15:07:33.
നീലക്കുറിഞ്ഞികൾ പൂത്തു
പുലർവേളകൾ പൂവിറുത്തു
ആടിത്തളരാത്ത പൂവിൻ
കാതിൽ ആരാരോ പാടുന്നു
നാമീന്നീ വേനലിൽ‍...
സ്‌നേഹത്തിൻ മുന്തിരി-
നീരിനായ് ദാഹിക്കുന്നു
(നീല...)

നീ പകരും വീഞ്ഞ് ഞാൻ നുകർന്നു
ഇന്നെൻ നീലഞരമ്പുകളിൽ...
മുന്തിരിയോ പൂത്തു, പൊൻ‌നുരയോ
രാഗസാന്ദ്രലഹരികളോ...
(നീല...)

വേർപിരിയാം നമ്മളീ നിശയിൽ
പിന്നെ വീണ്ടുമീ പൂങ്കുടിലിൽ
തേടിവരാമൊരേ ദാഹവുമായ്
കിളി പാടുന്ന സന്ധ്യകളിൽ
(നീല...)


malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts