ജാലകങ്ങൾ മൂടി (ശ്രീധരന്റെ ഒന്നാം തിരുമുറിവ്)
This page was generated on March 29, 2024, 2:28 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 1987
സംഗീതംശ്യാം
ഗാനരചനബിച്ചു തിരുമല
ഗായകര്‍പി ജയചന്ദ്രൻ ,സി ഒ ആന്റോ
രാഗംലഭ്യമല്ല
അഭിനേതാക്കള്‍മമ്മൂട്ടി ,അഗസ്റ്റിൻ ,ഇടവേള ബാബു ,മാമുക്കോയ ,നീന കുറുപ്പ്
ഗാനത്തിന്റെ വരികള്‍
Last Modified: May 27 2012 04:44:55.
 
ജാലകങ്ങള്‍ മൂടിയെങ്ങോ നീയകന്നു പോയി നീയകന്നു പോയി (2)
ഇലപൊഴിയും ശിഖരമോടെന്‍ മോഹമാമരം (2)
‍അങ്കണക്കോടിയിലാലംബഹീനമായി നില്‍ക്കുന്നു മൂകമായി‌
ശോകമൂകമായി
(ജാലകങ്ങള്‍ )

അകലെനിന്നായിരം കൈകളാല്‍ എന്നെ പൊതിയുന്നു മന്ദസമീരന്‍ (2)
ആ കുളിര്‍ച്ചാമരക്കാറ്റിലൂടോര്‍മ്മയില്‍ ഇളകുന്നുണ്ടോമനേ
നിന്റെ കാല്‍സരം
(ആ കുളിര്‍ച്ചാമര )
(ജാലകങ്ങള്‍ )

ചുടുനെടുവീര്‍പ്പിന്റെ മേഘങ്ങള്‍ പെയ്യും മഴയാണെന്‍ മിഴിനീരില്‍ കായല്‍ (2)
കായലിന്‍ മാറിലെ പാമരതോണിയില്‍ അലയുന്നിന്നോമനേ
ഏകനായി ഞാന്‍
(കായലിന്‍ )
(ജാലകങ്ങള്‍ )
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts