വിശദവിവരങ്ങള്‍ | |
വര്‍ഷം | 1987 |
സംഗീതം | ജോണ്സണ് |
ഗാനരചന | മധു ആലപ്പുഴ |
ഗായകര്‍ | കെ ജെ യേശുദാസ് |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 15:07:35.
സ്വര്‍ണ്ണച്ചിറകുള്ള പക്ഷി... സുപ്രഭാതപ്പക്ഷി... ചുണ്ടില്‍ ഉണര്‍ത്തുപാട്ടുമായ് വന്നു സുപ്രഭാതപ്പക്ഷി... അവളുടെ കണ്ണിലെ വെളിച്ചം പ്രകൃതി കൈനീട്ടി വാങ്ങിടുമോ? അവളുടെ ചിറകടിത്താളങ്ങള് മണ്ണില്‍ ചലനങ്ങളായീടുമോ? അന്പിന്റെ അരുമസംഗീതങ്ങള് പാടാന്‍ അഞ്ജനക്കിളികള് ഒരുമിക്കുമോ? അമ്പെയ്തു വീഴ്ത്തി അവളെ- യിരുളിന്‍ സഞ്ചിയിലാക്കീടുമോ? (സ്വര്‍ണ്ണച്ചിറകുള്ള) അവളുടെ ചുണ്ടിലെ കുങ്കുമമണിയാന്‍ ആകാശമൊരുങ്ങീടുമോ? ആ കുങ്കുമത്തിന് അരുണിമ പൂക്കള്‍ അധരത്തില്‍ സൂക്ഷിക്കുമോ? ശൃംഗാരമധുരമായ്, സ്നേഹമായ് നെറ്റിയില്‍ മംഗളം ചാര്ത്തീടുമോ? ഒരു രക്തദാഹമായ് ആളിപ്പടര്‍ന്നത് കുരുതിയ്ക്കൊരുങ്ങീടുമോ? (സ്വര്‍ണ്ണച്ചിറകുള്ള) |