പുലരികള്‍ സന്ധ്യകള്‍ (നീ എത്ര ധന്യ )
This page was generated on April 20, 2024, 10:55 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 1987
സംഗീതംജി ദേവരാജന്‍
ഗാനരചനഓ എന്‍ വി കുറുപ്പ്
ഗായകര്‍കെ ജെ യേശുദാസ്
രാഗംശുദ്ധസാവേരി
അഭിനേതാക്കള്‍മുരളി ,കാർത്തിക
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 15:07:36.


�പുലരികള്‍.... സന്ധ്യകള്‍ .. പുളകിതരാവുകള്‍ ..പൂവിട്ടു പുകഴ് പാടുന്നു ..
ആടി തിമിര്‍ത്തു നീരാഴികള്‍ മൂന്നുമൊരാനന്ദമൂര്‍ച്ചയില്‍ ആഴുന്നു ആഴുന്നു ..[പുലരികള്‍..]
പുലരികള്‍.... സന്ധ്യകള്‍ ..


സൂര്യനെ സ്നേഹിച്ച പൂവിന്റെ മോഹവും സൂര്യനും ദൂരെ എരിഞ്ഞു നില്‍ക്കെ ..[2]
സ്നേഹിച്ച തെറ്റിനീ ഏകാന്തതയുടെ വേദന താനേ വരിച്ച ദേവി.. [2]
പോക്കു വെയില്‍ നിന്‍ പ്രസാദം.. [2]
ഈ ആര്‍ദ്രസ്മിതം നിന്‍ പ്രസാദം .. ആര്‍ദ്രസ്മിതം നിന്‍ പ്രസാദം . [പുലരികള്‍ ..]

വാരി പുണര്‍ന്നു പിന്‍വാങ്ങും തിരയോട് കോരി തരിക്കുന്ന തീരമോതി.. [2]
ആയിരം ജന്മത്തിന്‍ സാഫല്യമാകവേ ..ഈ ഒരു മാത്ര എനിക്കു തന്നു [2]
മണ്‍തരിതന്‍ ആത്മഹര്‍ഷം [2]
മൂവന്തി വെയിലായ്‌ ഉരുകുന്നു ..അന്തി വെയിലായി ഉരുകുന്നു ..[പുലരികള്‍ ....]
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts