വിശദവിവരങ്ങള്‍ | |
വര്‍ഷം | 1987 |
സംഗീതം | എം ജി രാധാകൃഷ്ണന് |
ഗാനരചന | ഓ എന്‍ വി കുറുപ്പ് |
ഗായകര്‍ | കെ എസ് ചിത്ര |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | മമ്മൂട്ടി ,സോണിയ ,മാധവി ,ശാരി ,മുരളി ,ലാലു അലക്സ് ,ജഗതി ശ്രീകുമാര്‍ ,ഉണ്ണിമേരി |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 15:07:36.
ഈണം തുയിലുണര്‍ത്തീണം മൂളിയെന്‍ വീണക്കിടാങ്ങളേ പോരൂ നാണം മിഴികളില്‍ നാണം തുളുമ്പുമീ ഓണപ്പൂവിനൊരമൃതേത്ത് (ഈണം) ചന്ദ്രശാലതന് ചന്ദനപ്പടിയില് ചാഞ്ചക്കമാടുവതാരോ വര്‍ണ്ണവിശറികള്‍ വീശി വീശി വളകള്‍ പാടി തളകള്‍ പാടി വന്നെതിരേല്ക്കുന്നൂ... (ഈണം) ഇന്ദുശോഭമാം നെറ്റിയില്‍ കുളിരിന് കുങ്കുമം ചാര്‍ത്തുവതാരോ അന്തിവെയിലിലെ പൊന്നുപൂശി ജലതരംഗമഴകില് മീട്ടി... നിന്നെ വിളിക്കുന്നൂ... (ഈണം) |