കല്യാണ രാത്രിയില്‍ (കാലം മാറി കഥ മാറി )
This page was generated on May 6, 2024, 7:44 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 1987
സംഗീതംഎ ടി ഉമ്മര്‍
ഗാനരചനപി ഭാസ്കരന്‍
ഗായകര്‍പി ജയചന്ദ്രൻ ,കെ എസ് ചിത്ര
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലാലു അലക്സ് ,സുധ ചന്ദ്രൻ
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 15:07:39.

കല്യാണരാത്രിയിൽ ആ...ആ...ആ
ആദ്യമായ്‌ മണിയറയിൽ ഹ ഹ ഹ
കല്യാണരാത്രിയിൽ ആദ്യമായ്‌ മണിയറയിൽ
കണ്ടപ്പോൾ രണ്ടാൾക്കും നാണം
ചുണ്ടിൽ മിണ്ടാട്ടം മൂടിയ മൗനം ഒടുവിൽ
മൗനത്തിൽ മലർമൊട്ടു വിരിഞ്ഞപ്പോൾ
മനസ്സമ്മത പ്രേമഗാനം
പിന്നെ മനസ്സിൽ പരസ്പര ഗാനം

തടവി മണത്തിടാൻ ഞാനൊരു താമരമൊട്ടല്ല
പൂവല്ല തളിരല്ല പൂമാലയല്ലെന്റെ
പുന്നാരമണവാട്ടിപ്പെണ്ണാണ്
എന്റെ കണ്ണിനു കണിയായ പെണ്ണാണ്
(കല്യാണ....)

നിൽക്കണ്ട നോക്കണ്ട കൊതിക്കേണ്ട പട്ടാപ്പകലാണ്
മാനവും ഭൂമിയും മാളോരും കണ്ടോട്ടെ
മണിയറ കണി കണ്ട പെണ്ണാണ്
നീയെൻ മനസ്സിനു കണ്ണായ പെണ്ണാണ്
(കല്യാണ...)




malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts