പഞ്ചവര്‍ണ്ണക്കിളി (കിളിപ്പാട്ട് )
This page was generated on April 19, 2024, 1:44 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 1987
സംഗീതംഎം ബി ശ്രീനിവാസന്‍
ഗാനരചനകെ എം രാഘവന്‍ നമ്പ്യാര്‍
ഗായകര്‍കെ ജെ യേശുദാസ്
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 15:07:41.
�പഞ്ചവർണ്ണക്കിളി ഞാൻ ആ‍ാ.
പഞ്ചമം പാടും പൈങ്കിളി ഞാൻ
പണ്ടൊരെഴുത്തച്ചന്റെ മടിയിൽ
വേദം പാടിയിരുന്നു ഞാൻ ആ...

നെഞ്ചിലേക്കൂട്ടിലിട്ട്‌ താലോലിച്ചും
നൈവേദ്യം നൽകി പൂജിച്ചും
ദൈവങ്ങൾ പീലിനീർത്തിയാടുന്ന
കാവ്‌ തോറും തോറ്റങ്ങൾ പാടിപ്പറന്നു ഞാൻ

രാവിലുണർന്നു ഞാൻ പാടുന്ന പാട്ടു കേട്ട്‌
താരങ്ങൾ ഞെട്ടിയുണർന്നൂ
മൗനത്തിൻ തടവറയിൽ മേവും
മനുഷ്യൻ മാത്രം ചൈതന്യമറ്റ്‌ കിടന്നു
മനുഷ്യൻ ചൈതന്യമറ്റ്‌ കിടന്നു
നീതി തൻ ചോരമാത്രം ചിന്തുമീ
ബലിക്കല്ലിൽ നേരിന്റെ ദീപം കൊളുത്താ..ൻ
കാലത്തിൻ തന്ത്രി മീട്ടി പാടുമീ പക്ഷിയുടെ
ഗാനങ്ങൾ കേട്ടുണരൂ, ഗാനങ്ങൾ കേട്ടുണരൂ





malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts