രണ്ടേ രണ്ട്‌ നാള്‍ (കാട്ടുമല്ലിക )
This page was generated on April 20, 2024, 9:21 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 1966
സംഗീതംഎം എസ്‌ ബാബുരാജ്‌
ഗാനരചനശ്രീകുമാരൻ തമ്പി
ഗായകര്‍എം എസ്‌ ബാബുരാജ്‌ ,എല്‍ ആര്‍ ഈശ്വരി
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:36:25.
 
രണ്ടേ രണ്ടു നാളുകൊണ്ടീ
മണ്ടയിതെങ്ങിനെ കഷണ്ടിയായു്
അയ്യയ്യോ അയ്യയ്യോ
ആളെന്തിങ്ങനെ മാറിപ്പോയു്
(രണ്ടേ )

ഒരുത്തനെന്നെ പറ്റിച്ചു - മുടി
ചുരുളാനിത്തിരി മരുന്നു തേച്ചു
ഒണങ്ങാന്‍ തേച്ചതു് പാണ്ടായി
ഒന്നൊഴിയാതെ മുടിപോയി
(ഒണങ്ങാന്‍ )
പണ്ടേ പണ്ടു കാലം കൊണ്ടേ
കാര്‍ന്നോര്‍മാര്‍ക്കും കഷണ്ടിയുണ്ടേ
ഹെഹോ ഹെഹോ
ആളെന്തിങ്ങനെ മാറിപ്പോയു്
(രണ്ടേ )

കാണാന്‍ നല്ല മേല്‍മീശയ്ക്കൊരു
കാലക്കേടെന്തിങ്ങനെ വന്നു
അല്പം സ്വല്പം നരവന്നല്ലോ
അയ്യയ്യോ അയ്യയ്യോ
തലയ്ക്കകത്തൊരു പെണ്ണു കടന്നാല്‍
പലരുടെ മീശേം മുറിഞ്ഞു പോകും
നീയെന്‍ തലയിലിരപ്പല്ലോ
അതിനാല്‍ തലയില്‍ ചൂടല്ലേ
ചൂടല്ലേ ചൂടല്ലേ
(രണ്ടേ )



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts