കരിമണ്ണൂരൊരു ഭൂതത്താനുടെ (വഴിയോരക്കാഴ്ചകള്‍ )
This page was generated on April 26, 2024, 3:27 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 1987
സംഗീതംഎസ് പി വെങ്കിടേഷ്
ഗാനരചനഷിബു ചക്രവർത്തി
ഗായകര്‍പി ജയചന്ദ്രൻ
രാഗംലഭ്യമല്ല
അഭിനേതാക്കള്‍മോഹന്‍ ലാല്‍ ,രതീഷ് ,എസ് അംബിക
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 15:07:44.
കരിമണ്ണൂരൊരു ഭൂതത്താനുടെ
ഭൂതപ്പൂട പറിച്ചൊരുവന്‍
കിളിയുടെ കണ്ണും തൊലിയും കാലും
നരിയുടെ മൂക്കും പല്ലും നഖവും
നെയ്യില്‍ തീണ്ടി ഭുജിച്ചു വളര്‍ന്നൊരു
മന്ത്രത്താന്‍...


തിത്താകൃത തരികിട തകധിമി
ആനക്കൊമ്പില്‍ തീര്‍ത്തവളേ...
മുത്താരമ്പിളി പൊന്നും തേനും
കട്ടുകുടിച്ചു വളര്‍ന്നവളേ...

മന്ത്രത്താനുടെ മകളേ - അഭിരാമീ
നിന്റെ കൂടോത്രപ്പുഴ
നാഗത്താനെ കുഴലുവിളിച്ചും
നൂറുകൊടുത്തും പാടിയുണര്‍ത്താന്‍
അമ്പോറ്റിപ്പുഴ നീന്തീം ചാടീം വന്നൂ ഞാന്‍
(കരിമണ്ണൂരൊരു)


കണ്ണും കണ്ണുമിടഞ്ഞു, അവളുടെ
മെയ്യില്‍ നാഗമിഴഞ്ഞു...
മന്ത്രമുണര്‍ന്നവനെത്തും മുന്‍പേ
കൂടെപ്പോരെടി പെണ്ണേ...

കണ്ണാടിപ്പൂമ്പുഴ നീന്തി - നോക്കി
പിന്നില്‍ മന്ത്രത്താന്‍...
ആനകേറാമല ചാടി - നോക്കി
പിന്നേം മന്ത്രത്താന്‍...

തെക്കും വടക്കും നെട്ടോട്ടമോടി
മേക്കും കിഴക്കും ചാടിമറിഞ്ഞ്
പാടി കിതച്ചോടിയെത്തുന്ന നേരത്ത്
ഓമനപ്പെണ്ണൊരു പൂതമായി
ആ നാഗത്തിരുവടി തെയ്യമായി
(കരിമണ്ണൂരൊരു)




malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts