മഞ്ഞിന്‍ പൂമഴയില്‍ (വീണ്ടും ലിസ)
This page was generated on April 25, 2024, 11:22 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 1987
സംഗീതംരഘുകുമാർ
ഗാനരചനപൂവച്ചല്‍ ഖാദര്‍
ഗായകര്‍കെ ജെ യേശുദാസ്
രാഗംമലയമാരുതം
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 15:07:52.
മഞ്ഞിൻ പൂമഴയിൽ
മലർ മൂടും മണമോലും ഈ താഴ്വരയിൽ
അമൃതും കുളിരും കരളിൽ പേറി
കൂടെ വരുന്നൊരു കൂട്ടുകാരീ
(മഞ്ഞിൻ...)

കോലമുള്ളിലെഴുതും നിന്നെ
കോരിയെടുക്കാനാവേശം (2)
മന്മഥ മന്ത്രമുണർത്തും നിന്നെയെൻ
മാറോടു ചേർക്കാൻ ആവേശം( 2)
(മഞ്ഞിൻ..)

നാണം കൊണ്ടു തുടുക്കും നിന്റെ
ചാരുതയണിയാൻ അഭിലാഷം (2)
ഇത്തിരി കുളിരിനു പകരം എന്നിലെ
ചൂടൊന്നു പകരാൻ അഭിലാഷം(2)
(മഞ്ഞിൻ..)



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts