മെല്ലെ മെല്ലെ (ഒരു മിന്നാമിനുങ്ങിന്റെ നുറുങ്ങുവെട്ടം )
This page was generated on May 6, 2024, 11:00 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 1987
സംഗീതംജോണ്‍സണ്‍
ഗാനരചനഓ എന്‍ വി കുറുപ്പ്
ഗായകര്‍കെ ജെ യേശുദാസ്
രാഗംശുദ്ധധന്യാസി
അഭിനേതാക്കള്‍ദേവന്‍ ,പാർവ്വതി ,നെടുമുടി വേണു ,ശാരദ
ഗാനത്തിന്റെ വരികള്‍
Last Modified: December 19 2017 04:59:09.


മെല്ലെ മെല്ലെ മുഖപടം തെല്ലൊതുക്കി
അല്ലിയാമ്പല്‍ പൂവിനെ തൊട്ടുണര്‍ത്തി
ഒരു കുടന്ന നിലാവിന്റെ കുളിരു കോരി
നെറുകയില്‍ അരുമയായ് കുടഞ്ഞതാരോ
മെല്ലെ മെല്ലെ മുഖപടം തെല്ലൊതുക്കി

ഇടയന്റെ ഹൃദയത്തില്‍ നിറഞ്ഞോരീണം
ഒരു മുളം തണ്ടിലൂടൊഴുകി വന്നൂ(ഇടയന്റെ...)
ആയര്‍ പെണ്‍കിടാവേ നിന്‍ പാല്‍ക്കുടം
തുളുമ്പിയതായിരം തുമ്പപ്പൂവായ് വിരിഞ്ഞൂ
ആയിരം തുമ്പപ്പൂവായ് വിരിഞ്ഞൂ
മെല്ലെ മെല്ലെ മുഖപടം തെല്ലൊതുക്കി

ഒരു മിന്നാമിനുങ്ങിന്റെ നുറുങ്ങു വെട്ടം
കിളിവാതില്‍ പഴുതിലൂടൊഴുകി വന്നൂ (ഒരു മിന്നാ...)
ആരാരുമറിയാത്തൊരാത്മാവിന്‍
തുടിപ്പുപോലാലോലം ആനന്ദ നൃത്തമാര്‍ന്നു
ആലോലം ആനന്ദ നൃത്തമാര്‍ന്നു
മെല്ലെ മെല്ലെ മുഖപടം തെല്ലൊതുക്കി
അല്ലിയാമ്പല്‍ പൂവിനെ തൊട്ടുണര്‍ത്തി
ഒരു കുടന്ന നിലാവിന്റെ കുളിരു കോരി
നെറുകയില്‍ അരുമയായ് കുടഞ്ഞതാരോ
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts