വിശദവിവരങ്ങള്‍ | |
വര്‍ഷം | 1984 |
സംഗീതം | ശ്യാം |
ഗാനരചന | കാവാലം നാരായണപ്പണിക്കര്‍ |
ഗായകര്‍ | എസ് ജാനകി |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | സീമ ,മാസ്റ്റർ പ്രശോഭ് |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 15:07:58.
അല്ലിമലർ കണ്ണിൽ പൂങ്കിനാവും ചെല്ലച്ചെറുമെയ്യിൽ പൂനിലാവും കുഞ്ഞിക്കാലിൽ തൊടുന്ന മണ്ണ് പൂ വിരിഞ്ഞൂ....പുളകം കൊണ്ടൂ... (അല്ലിമലർ കണ്ണിൽ....) ഓ....തേടിയലഞ്ഞുള്ളിൽ മേവും മോഹങ്ങളിൽ തേന്മഴ തൂവുന്നു നീ ഓ..മാരിവില്ലിൻ നിറങ്ങൾ ചൂടി ഞാൻ നിറഞ്ഞൂ പൂക്കാലമായ് (അല്ലിമലർ കണ്ണിൽ...) ഓ.... കാന്തി പകരും നിൻ കണ്ണിനാഴങ്ങളിൽ നീലിമ നീന്തുന്നല്ലോ ഓ.. നീയുറങ്ങും നിഴലിൽ നിൽക്കേ ഞാൻ നനഞ്ഞൂ കണ്ണീരിനാൽ (അല്ലിമലർ കണ്ണിൽ....) |