പ്രണയഗാനം (അനാര്‍ക്കലി )
This page was generated on July 12, 2020, 4:55 am PDT
വിശദവിവരങ്ങള്‍
വര്‍ഷം 1966
സംഗീതംഎം എസ്‌ ബാബുരാജ്‌
ഗാനരചനവയലാര്‍ രാമവര്‍മ്മ
ഗായകര്‍പി സുശീല
രാഗംപഹാഡി
അഭിനേതാക്കള്‍സത്യന്‍ ,പ്രേം നസീര്‍ ,കെ ആർ വിജയ ,അംബിക സുകുമാരൻ
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 06:36:28.
Pranayagaanam paaduvanay


പ്രണയഗാനം പാടുവാനായ് പ്രമദവനത്തില്‍ വന്നു ഞാന്‍
വിരഹഗാനം പാടിപ്പാടി പിരിഞ്ഞുപോവുകയാണു ഞാന്‍
പിരിഞ്ഞു പോവുകയാണു ഞാന്‍

ഇവിടെ വിരിയും വെണ്ണിലാവും ഈ യമുനാ തീരവും
ഇരുളിലലിയും മൌനഗാനവും
ഇനിയുമെന്നെ തേടിവരുമോ?
തേടിവരുമോ തേടിവരുമോ?

മലര്‍മിഴികള്‍ തുറക്കുകില്ലേ
മന്ദഹാസം വിടരുകില്ലേ
ഉണരുകില്ലേ പ്രേമഗായകന്‍
ഉണരുകില്ലേ ഉണരുകില്ലേ ?

സ്മരണകള്‍തന്‍ മണ്‍ വിളക്കില്‍
തിരികൊളുത്തും കാലമേ
ഇനിയൊരിക്കല്‍ ജീവിതത്തിന്‍
ജനലഴിയില്‍ തേടി വരുമോ?
തേടി വരുമോ? തേടി വരുമോ?
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts