ഒരോ താഴ്‌വാരവും (സ്വന്തമെവിടെ ബന്ധമെവിടെ )
This page was generated on April 29, 2024, 10:46 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 1984
സംഗീതംജോണ്‍സണ്‍
ഗാനരചനപൂവച്ചല്‍ ഖാദര്‍
ഗായകര്‍പി ജയചന്ദ്രൻ ,വാണി ജയറാം
രാഗംലഭ്യമല്ല
അഭിനേതാക്കള്‍മോഹന്‍ ലാല്‍ ,സ്വപ്ന ,ലാലു അലക്സ് ,മേനക ,ജഗതി ശ്രീകുമാര്‍ ,സുനന്ദ
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 15:08:09.



ഓരോ താഴ്വാരവും താരണിഞ്ഞ കാലം
ഓരോ ആത്മാവിലും തേൻ നിറഞ്ഞ കാലം
അരുണിമ ചാർത്തി ഗിരിനിര തോറും നാം
പൊന്നിൻ സുമങ്ങളാലേ ഒരു കൂടു കൂട്ടി നാം
(ഓരോ...)

മനോഹരീ കിനാവിലെ എതോ ഒരു തീരം
ഇതാ ഇതാ മനസ്സിലെ ഏതോ ഒരു വർണ്ണം
എന്റെ സ്വന്തം നീയെന്നും എന്റെ സ്വപ്നം നീയെന്നും
ഇനിയൊരു വരം തരാൻ വരൂ നീ
(ഓരോ..)

സരോവരം തലോടിടും കാറ്റിൻ കുളിർ കൈകൾ
മനോരഥം തെളിച്ചിടും എന്നെ നിൻ കൈകൾ
എന്റെ മോഹം നീയായി എന്റെ ഭാവം നീയായി
പരസ്പരം ഒതുങ്ങുവാൻ വരൂ നീ
(ഓരോ...)
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts