ചക്രവര്‍ത്തികുമാരാ (അനാര്‍ക്കലി )
This page was generated on April 20, 2024, 8:48 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 1966
സംഗീതംഎം എസ്‌ ബാബുരാജ്‌
ഗാനരചനവയലാര്‍ രാമവര്‍മ്മ
ഗായകര്‍എല്‍ ആര്‍ ഈശ്വരി
രാഗംലഭ്യമല്ല
അഭിനേതാക്കള്‍സത്യന്‍ ,അംബിക സുകുമാരൻ ,പ്രേം നസീര്‍ ,കെ ആർ വിജയ
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 14:36:29.
�chakravarthi kumara chakravarthi kumara


ചക്രവര്‍ത്തി കുമാരാ ചക്രവര്‍ത്തി കുമാരാ
നിന്‍ പ്രേമസാമ്രാജ്യമെനിക്കല്ലേ എനിക്കല്ലേ? (ചക്രവര്‍ത്തി..)
ചക്രവര്‍ത്തി കുമാരാ

മുത്തുവിളക്കുകള്‍ വേണം മുന്തിരി കിണ്ണത്തില്‍ വീഞ്ഞു വേണം
മയൂര സിംഹാസനത്തില്‍ തൊട്ടുതൊട്ടുതൊട്ടിരുന്നു
മാണിക്യവിപഞ്ചിക മീട്ടേണം (ചക്രവര്‍ത്തി...)

ചന്ദനക്കട്ടിലു വേണം ചാമരം വീശുവാന്‍ സഖികള്‍ വേണം (2)
മറ്റാര്‍ക്കും കിട്ടാത്ത സുല്‍ത്തന്റെ ബീഗമായ്‌ മാറില്‍
തലചായ്ച്ചുറങ്ങേണം ഉറങ്ങേണം (ചക്രവര്‍ത്തി..)
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts