മണിമേഘരഥമേറി (ജീവിതം)
This page was generated on May 1, 2024, 11:32 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 1984
സംഗീതംഗംഗൈ അമരന്‍
ഗാനരചനപൂവച്ചല്‍ ഖാദര്‍
ഗായകര്‍പി ജയചന്ദ്രൻ ,പി സുശീല
രാഗംലഭ്യമല്ല
അഭിനേതാക്കള്‍രാജ്കുമാർ ,സ്വപ്ന
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 15:08:13.

മണിമേഘരഥമേറി അണയുന്നു മധുമാസം (2)
മഴവില്ലിൻ നിറമേകി വിടരുന്നു അഭിലാഷം
തേന്മാരിയിൽ ഇരു മനം ഒരുമനമായ്
(മണിമേഘ...)

ഞാനൊന്നു നോക്കിയാൽ തേരോട്ടും കണ്ണുകൾ
കാമന്റെ അമ്പുമായ് കൊല്ലും നിൻ കണ്ണുകൾ
എന്നുള്ളിൽ നിൻ കണ്ണുകൾ എഴുതിടുന്ന കാര്യമെന്തേ സഖീ (2)
നീ തൊടെ തൊടെ പിട പിട പിടയുന്ന കരളിലെ
കുളിരു കൊണ്ടൊരു രഹസ്യം
(മണിമേഘ...)

പ്രേമത്തിൻ പല്ലവി മീട്ടും നിൻ വിരലുകൾ
ആത്മാവിൽ മഞ്ജരി ചാർത്തും നിൻ ചുണ്ടുകൾ
എൻ മെയ്യിൽ നിൻ കൈ വിരൽ ഉണർത്തിടുന്ന രാഗമേതാണിനി (2)
നിൻ മധുരങ്ങൾ നുകരുവാൻ കൊതിയുമായ് തുടു തുടെ തുടിക്കുമെൻ ഹൃദയരാഗം
(മണിമേഘ...)





malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts