വിശദവിവരങ്ങള്‍ | |
വര്‍ഷം | 1984 |
സംഗീതം | ഇളയരാജ |
ഗാനരചന | എം ഡി രാജേന്ദ്രന്‍ |
ഗായകര്‍ | കൃഷ്ണചന്ദ്രന് |
രാഗം | ശ്രീരാഗം |
അഭിനേതാക്കള്‍ | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: June 27 2014 03:39:42.
അല്ലിയിളം പൂവോ.. ഇല്ലിമുളം തേനോ.. തെങ്ങിളനീരോ.. തേന്‍ മൊഴിയോ.. മണ്ണില്‍ വിരിഞ്ഞ നിലാവോ.. തല്ലലം മൂളും കാറ്റേ..പുല്ലാനി കാട്ടിലെ കാറ്റേ കന്നിവയല്‍ കാറ്റേ നീ കണ്മണിയെ ഉറക്കാന്‍ വാ.. നീ ചെല്ലം ചെല്ലം താ തെയ്യം തെയ്യം.. നീ ചെല്ലം ചെല്ലം തെയ്യം തെയ്യം.. തുള്ളി തുള്ളി വാ വാ.. (അല്ലിയിളം...... കൈവിരലുണ്ണും നേരം..കണ്ണുകള്‍ ചിമ്മും നേരം.. കന്നിവയല്‍ക്കിളിയേ നീ കണ്മണിയെ ഉണര്‍ത്താതെ .. നീ താലി പീലി പൂങ്കാട്ടിനുള്ളില്‍ .. നീ താലി പീലി കാട്ടിനുള്ളില്‍ .. കൂടും തേടി പോ.. പോ .... (അല്ലിയിളം...... |