വിശദവിവരങ്ങള്‍ | |
വര്‍ഷം | 1983 |
സംഗീതം | കെ ജെ ജോയ് |
ഗാനരചന | ശ്രീകുമാരൻ തമ്പി |
ഗായകര്‍ | വാണി ജയറാം |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 15:08:21.
പൂമരം ഒരു പൂമരം ഓർമ്മയിൽ ഒരു പൂമരം കനവിൻ നർമ്മദാ തീരത്തിലോ കഥകൾ തൻ കടലോരത്തിലോ (2) എങ്ങോ എന്നോ ഞാൻ കണ്ട പൂമരം ഉം...ഉം... (പൂമരം...) ആ........ഓ........ കൊമ്പായ കൊമ്പെല്ലാം കിങ്ങിണിക്കൊമ്പുകൾ പൂവായ പൂവെല്ലാം തേൻ ചിന്തും പൂവുകൾ (2) പെയ്യും മലർമാരിയിൽ ആടും ഊഞ്ഞാലുകൾ ഒഴുകി വരും തെന്നലിൽ സംഗീതധാരകൾ (പൂമരം...) ദലമായ ദലമെല്ലാം ഹൃദയം പോലവേ അവ തൂകും മർമ്മരം പ്രണയം പോലവേ (2) ഒഴിയും മരമെങ്കിലും നിറയും മറുനിമിഷമേ മണക്കുമല്ലോ വാടിയ പൂ പോലും മത്സഖീ (പൂമരം...) |