ശ്രീ പത്മനാഭ (രുഗ്മ)
This page was generated on April 18, 2024, 10:15 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 1983
സംഗീതംഎം ബി ശ്രീനിവാസന്‍
ഗാനരചനപി ഭാസ്കരന്‍
ഗായകര്‍കെ ജെ യേശുദാസ്
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ചാരുഹാസൻ ,സീമ ,രോഹിണി ,കുഞ്ചൻ
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 15:08:22.

ഓം ലക്ഷ്മീ ശ്രീ ഗിരി വെങ്കിടേശായ നമഃ
ഓം ലക്ഷ്മീ ശ്രീ ഗിരി വെങ്കിടേശായ നമഃ
ഓം ലക്ഷ്മീ ശ്രീ ഗിരി വെങ്കിടേശായ നമഃ

ശ്രീപത്മനാഭാ പുരുഷോത്തമാ വാസുദേവാ
വൈകുണ്ഠ മാധവാ ജനാര്‍ദ്ദനാ ചക്രപാണേ
ശ്രീവത്സചിഹ്നിശരണാഗത പാരിജാതാ
ശ്രീവെങ്കടാചലപതേ തവ സുപ്രഭാതം

ഉണരുണരൂ ഉണരുണരൂ ഉണരുണരൂ
തിരുമല ഭഗവാനുണരുണരൂ
ഉണരുണരൂ ഉണരുണരൂ
തിരുമല ഭഗവാനുണരുണരൂ

ഉദയശൈല ഗജ മസ്തകമേറി
അരുണന്‍ പട്ടുക്കുട നീര്‍ത്തി
ഉദയശൈല ഗജ മസ്തകമേറി
അരുണന്‍ പട്ടുക്കുട നീര്‍ത്തി
പൂമരങ്ങള്‍
പൂമരങ്ങള്‍ ചാമരം വീശി
ഭൂമി തൃക്കാലടി കൂട്ടി
ഉണരുണരൂ ഉണരുണരൂ

ലക്ഷ്മീനിവാസാ നിരവദ്യ ഗുണൈക സിന്ധോ
വേദാന്തവേദ്യ നിജവൈഭവ ലോകബന്ധോ
സംസാരസാഗര സമുത്തരണൈക പോതി
ശ്രീവെങ്കടാചലപതേ തവ സുപ്രഭാതം

ഉണരുണരൂ തുയിലുണരൂ
ഉഷാ ദര്‍ശനത്തിനുണരുണരൂ
ഉണരുണരൂ തുയിലുണരൂ
ഉഷാ ദര്‍ശനത്തിനുണരുണരൂ

നിരഘമധുരഫലനിവേദ്യമായി
ആ....
നിരഘ മധുര ഫല നിവേദ്യമായി
നിയതി തിരുനടയില്‍ നില്‍പ്പൂ
നമിച്ചു സുന്ദര വിഭാത ദേവത
നടയില്‍ പൂക്കള്‍ ചൊരിഞ്ഞു
ദേവത നടയില്‍ പൂക്കള്‍ ചൊരിഞ്ഞു
ഉണരുണരൂ തുയിലുണരൂ
ഉഷാ ദര്‍ശനത്തിനുണരുണരൂ



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts