ഒരജ്ഞാത പുഷ്പം വിടര്‍ന്നു (പാലം )
This page was generated on June 25, 2024, 7:47 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 1983
സംഗീതംഎ ടി ഉമ്മര്‍
ഗാനരചനപൂവച്ചല്‍ ഖാദര്‍
ഗായകര്‍കൃഷ്ണചന്ദ്രന്‍ ,എസ് ജാനകി
രാഗംശിവരഞ്ജനി
അഭിനേതാക്കള്‍സ്വപ്ന ,രവീന്ദ്രൻ
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 15:08:31.

ഒരജ്ഞാതപുഷ്പം വിരിഞ്ഞൂ
ഒരുന്മാദഗന്ധം പരന്നൂ
ഏകാന്തവാതില്‍ തുറന്നു
ഇണക്കിളി നീയും വന്നൂ...
ഓ.....

ഇളം നെഞ്ചിന്‍ താളങ്ങള്‍
ഇളം കാറ്റിന്‍ ഗാനങ്ങള്‍
പകല്‍ കാണും സ്വപ്നം പോല്‍
ഇതാ പ്രേമ ബിംബങ്ങള്‍
ഓ... നിനക്കായെന്നാത്മാവില്‍
തുടിക്കും വികാരങ്ങള്‍ ......

മണല്‍ മൂടും തീരങ്ങള്‍
മദിച്ചേറും ഓളങ്ങള്‍
മുകില്‍ തൂകും രാഗങ്ങള്‍
ഇതാ പ്രേമ ഹംസങ്ങള്‍
ഓ.. നമുക്കായ് തല്പങ്ങള്‍
ഒരുക്കുന്നു സായാഹ്നം




malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts