വിശദവിവരങ്ങള്‍ | |
വര്‍ഷം | 1983 |
സംഗീതം | കെ ജെ ജോയ് |
ഗാനരചന | പൂവച്ചല്‍ ഖാദര്‍ |
ഗായകര്‍ | കെ ജെ യേശുദാസ് |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 15:08:34.
ഉംഹും...ഉം... ആമൃതസരസ്സിലെ അരയന്നമേ നീ ഇതുവഴി എന്തിനു വന്നു അമരാവതിയിലെ സാരംഗമേ നീ അവനിയിൽ എന്തിനു വന്നു (അമൃതസരസ്സിലെ.....) - 2 അവനിയിലെന്തിനു വന്നു നിന്റെ നീരജ നീൾമിഴിയാലെ എന്റെ സ്വപ്നങ്ങൾ വിടരുകയല്ലോ (നിന്റെ നീരജ....) നിന്റെ നിരുപമ ചാരുതയാലെ - 2 ഞനൊരുപാസകനാവുകയല്ലോ (അമൃതസരസ്സിലെ.....) നിന്റെ ഓമൽ തേന്മൊഴിയാലെ എന്റെ മോഹങ്ങൾ ഉണരുകയല്ലോ (നിന്റെ ഓമൽ.....) നിന്റെ മോഹന തേജസ്സിൽ നിന്നും - 2 ഞാനാരാധകനാവുകയല്ലോ (അമൃതസരസ്സിലെ...) |