മാനത്തും ഹാല് (നദി മുതല്‍ നദി വരെ )
This page was generated on April 29, 2024, 6:14 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 1983
സംഗീതംരഘുകുമാർ
ഗാനരചനചൊവ്വല്ലുര്‍ കൃഷ്ണന്‍ക‍ട്ടി
ഗായകര്‍കെ ജെ യേശുദാസ് ,എസ് ജാനകി ,കോറസ്‌
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 15:08:34.


തനതന തനതോം തനതോം തന

മാനത്തും ഹാല് കുളിരോലും നിലാവ്
മനം തുള്ളിയാടുന്നു മോനെ പൂന്തേനേ
ഖല്‍ബിലു നീ താനേ
പാല്‍ച്ചിരി തൂകും സുല്‍ത്താനേ

കളിചിരിമാറാ ഹൂറികള്‍ ചുറ്റും
ഒപ്പന പാടുന്നു
അലുക്കിട്ട ഞാലും തളവല താലികള്‍
ജിലു ജിലു കിലുങ്ങുന്നു

പതിനാലാം രാവില് മദനപ്പൂങ്കാവില്
പുതുമാരന്‍ വന്നല്ലോ
കരളില്‍ കുടിയേറിപ്പാര്‍ത്തല്ലോ
പട്ടുതട്ടം മാറ്റീട്ടും മുത്തം തന്നിട്ടും
പൊട്ടിച്ചിരിച്ചല്ലോ ഞമ്മള്
കൂട്ടം മറന്നല്ലോ

താനൂരെ ചക്കതിന്നാന്‍ പോയില്ലേന്നും
ഞമ്മളു തേനൂറും ഗസലുപാടിനടന്നില്ലേന്നും

വാനാണിച്ചു നില്‍ക്കും മൊഞ്ചത്തി വാ
തട്ടത്തിലൊളിക്കും വമ്പത്തി
കൊലുസിട്ടു കുലുങ്ങിട്ടു കിലുകിലെ ചിരിച്ചിട്ട്
നടക്കണമൂപ്പത്തി ഹലാക്കിന്റെ കുടുംബത്തി

കരളിനു കരളായി നീയെന്റെ കൂട്ടിലു
കിളിയായി വന്നല്ലോ തണലില്‍ കിളിയായ് വന്നല്ലോ
ഇണക്കിളി പാടി ചാഞ്ചക്കമാടി ഞാനെന്നെ
തീരെ മറന്നല്ലോ ഇന്നെന്റെ കണ്ണു നിറഞ്ഞല്ലോ
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts