മുത്തേ വാ വാ മുത്തം താ താ (ഒരു മാടപ്രാവിന്റെ കഥ )
This page was generated on May 25, 2024, 11:01 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 1983
സംഗീതംജി ദേവരാജന്‍
ഗാനരചനയൂസഫലി കേച്ചേരി
ഗായകര്‍കെ ജെ യേശുദാസ് ,ബേബി സോണിയ
രാഗംലഭ്യമല്ല
അഭിനേതാക്കള്‍പ്രേം നസീര്‍ ,സോണിയ
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 15:08:50.


മുത്തേ വാ വാ മുത്തം താ താ
അമ്പിളി പോലെ, ആമ്പല്‍ പോലെ, അഴകിന്‍ കതിരേ വാ വാ
ഉം ...ഹും വരില്ല...(മുത്തേ ...)

നീ ചിരിക്കും, തേനൊലിക്കും , ഞാനീ ലോകം മറക്കും
നീ ചിരിക്കും, തേനൊലിക്കും, ഞാനീ ലോകം മറക്കും
നീ മൊഴിയും, പൂ പൊഴിയും, ദു:ഖം ദൂരെ ഒഴിയും
തങ്കക്കുടമേ വാ വാ, ഒന്നെന്‍ അരികില്‍ വാ വാ
ഉം... ഹും...അമ്മ വഴക്ക് പറയും (മുത്തേ ...)

നെഞ്ചില്‍ നിറയും കൂരിരുട്ടില്‍, നീയേ ദീപം നീട്ടി
നെഞ്ചില്‍ നിറയും കൂരിരുട്ടില്‍, നീയേ ദീപം നീട്ടി
മാനസത്തിന്‍ തന്ത്രികളില്‍ , പിന്നെ നാദം മീട്ടി
കണ്മണി വരാത്തതെന്തേ, ഇനിയും പിണക്കമാണോ?
(മുത്തേ ...)
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts