എന്നിട്ടും നീയെന്നെ അറിഞ്ഞില്ലല്ലോ (നസീമ [തംബുരു] )
This page was generated on April 24, 2018, 4:43 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 1983
സംഗീതംജോണ്‍സണ്‍
ഗാനരചനപി ഭാസ്കരന്‍
ഗായകര്‍എസ് ജാനകി
രാഗംലഭ്യമല്ല
അഭിനേതാക്കള്‍മോഹന്‍ ലാല്‍ ,റാണി പത്മിനി
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 15:08:51.


എന്നിട്ടും നീയെന്നെ അറിഞ്ഞില്ലല്ലോ...
എന്നാര്‍ദ്ര നയനങ്ങള്‍ തുടച്ചില്ലല്ലോ...
എന്നാത്മ വിപഞ്ചികാതന്ത്രികള്‍ മീട്ടിയ
സ്‌പന്ദനഗാനമൊന്നും കേട്ടില്ലല്ലോ...
(എന്നിട്ടും...)

അറിയാതെ അവിടുന്നെന്‍ അടുത്തുവന്നു...
അറിയാതെ തന്നെയെന്നകത്തു വന്നു...
ആ... ആ... ആ... (അറിയാതെ.. )
ജീവന്റെ ജീവനില്‍ സ്വപ്‌നങ്ങള്‍ വിരിച്ചിട്ട
പൂവണിമഞ്ചത്തില്‍ ഭവാനിരുന്നു...
(എന്നിട്ടും...)

നിന്‍ സ്വേദമകറ്റാനെന്‍‍ സുന്ദരസങ്കല്‌പം
ചന്ദനവിശറി കൊണ്ടു വീശിയെന്നാലും (നിന്‍ സ്വേദമകറ്റാനെന്‍‍.. )
വിധുരയാമെന്നുടെ നെടുവീര്‍പ്പിന്‍ ചൂടിനാല്‍
ഞാനടിമുടി പൊള്ളുകയായിരുന്നു...
(എന്നിട്ടും...)
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts