വിശദവിവരങ്ങള്‍ | |
വര്‍ഷം | 1983 |
സംഗീതം | ജോണ്സണ് |
ഗാനരചന | പി ഭാസ്കരന്‍ |
ഗായകര്‍ | കെ ജെ യേശുദാസ് |
രാഗം | പന്തുവരാളി |
അഭിനേതാക്കള്‍ | നെടുമുടി വേണു ,റാണി പത്മിനി ,നിത്യ രവീന്ദ്രൻ |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 15:08:51.
ആ...ആ..ആ..ആ...ആ... അരുണകിരണമണി ഗോപുരവാതിലില്‍ ആയിരം ദീപങ്ങള്‍ തെളിഞ്ഞൂ..... നക്ഷത്രകര്‍പ്പൂരനാളങ്ങള്‍ക്കിടയില്‍ പ്രത്യുഷഃദേവിതന്‍ നടതുറന്നൂ.... അരുണകിരണമണി ഗോപുരവാതിലില്‍ ആയിരം ദീപങ്ങള്‍ തെളിഞ്ഞൂ.... താരും തളിരും മന്ദസമീരനും തപസ്സില്‍ നിന്നുമുണര്‍ന്നൂ... ആ..ആ..ആ.... താരും തളിരും മന്ദസമീരനും തപസ്സില്‍ നിന്നുമുണര്‍ന്നൂ... അണ്ഡചരാചരമഖിലം മുന്നില്‍ അണ്ഡചരാചരമഖിലം മുന്നില്‍ ദണ്ഡനമസ്കാരം തുടര്‍ന്നൂ... പാ പ പധപമപധാ ധാ ധനിധപമ പധനിസ രിസനിധനി ധപമ ധപമഗരീ രീ സാ നിധപ മപമഗരിസാ അരുണകിരണമണി ഗോപുരവാതിലില്‍ ആയിരം ദീപങ്ങള്‍ തെളിഞ്ഞൂ മധുപനും ശലഭവും കിളികുലവും മന്ത്ര സ്‌തുതിഗീതങ്ങള്‍ പാടിപ്പറന്നൂ ഒരു ഞൊടി നിര്‍ത്താതെ തുടര്‍ന്നൂ ചുറ്റിലും ഒരു ഞൊടി നിര്‍ത്താതെ തുടര്‍ന്നൂ ചുറ്റിലും ശയനപ്രദക്ഷിണം ഭൂമി... പാ പ പധപമപധാ ധാ ധനിധപമ പധനിസ രിസനിധനി ധപമ ധപമഗരീ രീ സാ നിധപ മപമഗരിസാ അരുണകിരണമണി ഗോപുരവാതിലില്‍ ആയിരം ദീപങ്ങള്‍ തെളിഞ്ഞൂ നക്ഷത്രകര്‍പ്പൂരനാളങ്ങള്‍ക്കിടയില്‍ പ്രത്യുഷദേവിതന്‍ നടതുറന്നൂ.... അരുണകിരണമണി ഗോപുരവാതിലില്‍ ആയിരം ദീപങ്ങള്‍ തെളിഞ്ഞൂ |