വനഭംഗിയില്‍ (ഹിമവാഹിനി [ആണ്‍] )
This page was generated on April 23, 2024, 8:26 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 1983
സംഗീതംജി ദേവരാജന്‍
ഗാനരചനപൂവച്ചല്‍ ഖാദര്‍
ഗായകര്‍കെ ജെ യേശുദാസ്
രാഗംലഭ്യമല്ല
അഭിനേതാക്കള്‍മമ്മൂട്ടി ,ശാന്തികൃഷ്ണ
ഗാനത്തിന്റെ വരികള്‍
Last Modified: September 15 2023 15:29:03.

വനഭംഗിയിൽ നിഴലണിവേദിയിൽ
മെല്ലെ ഒഴുകി വരൂ സുരവാഹിനീ
ഹിമവാഹിനീ
വനഭംഗിയിൽ....

പൂനിലാ വെൺപട്ടു നീരാളം
മൂടി ഉറങ്ങും താഴ്‌വരയിൽ
(പൂനിലാ....)
നിദ്രയില്ലാതെ....
നിദ്രയില്ലാതെ അവളുടെ നിനവിൽ
പുളകിതനായ്‌ ഞാൻ തരളിതനായ്‌ ഞാൻ
ഏകാന്തതയെ പുണരുന്നു...
(വനഭംഗിയിൽ.....)

കാമുകിക്കായൊരു സന്ദേശം
രാവിൻ തുടിപ്പിൽ ചേർക്കുമ്പോൾ
(കാമുകിക്കായി....)
ലജ്ജയിൽ മുങ്ങി...
ലജ്ജയിൽ മുങ്ങി മിഴിമുനയാലെ
മറുപടിയെഴുതും അവളെൻ ഹൃദയം
അലരുകൾ തൂകി വിളിക്കുന്നു
(വനഭംഗിയിൽ...)
 


malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts