മന്ദാര പുഷ്പങ്ങള്‍ (രാരീരം)
This page was generated on April 26, 2024, 9:51 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 1986
സംഗീതംകൊടകര മാധവന്‍
ഗാനരചനഓ എന്‍ വി കുറുപ്പ്
ഗായകര്‍കെ എസ് ചിത്ര
രാഗംജോഗ്‌
അഭിനേതാക്കള്‍ശോഭന
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 15:08:54.

മന്ദാരപുഷ്പങ്ങൾ നീഹാരബാഷ്പത്താൽ
മണ്ണിതിൽ തീർത്ഥം തളിക്കേ
പൊൻവെയിൽ സിന്ദൂര കംബളം നീർത്തുമീ
അങ്കണം എൻ മുന്നിൽ നീ തുറന്നു
(മന്ദാര..)

ഓർമ്മകളിൽ പൂന്തൊട്ടിലുമില്ലാ
ഓമനത്തിങ്കളിന്നീണമില്ലാ (2)
തഴുകുന്ന കരമില്ലാ താലോലമില്ല
കഥ നുണഞ്ഞുറങ്ങിയ രാത്രി മുത്തശ്ശി
കഥ നുണഞ്ഞുറങ്ങിയ രാത്രിയില്ലാ
(മന്ദാര..)

കൂരിരുൾ മേയും ഈ വഴിയിന്നെൻ
സൂര്യദേവന്റെ രഥമിറങ്ങി (2)
ഹൃദയത്തിൽ വിരിയുന്ന പൂവുകൾ കോർത്തു
നിറമാല ചാർത്തുകയായി ഇവളിന്നു
നിറമാല ചാർത്തുന്ന നേരമായി
(മന്ദാര...)




malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts