മഥുരാപുരിയൊരു (കരുണ )
This page was generated on June 23, 2024, 8:04 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 1966
സംഗീതംജി ദേവരാജന്‍
ഗാനരചനഓ എന്‍ വി കുറുപ്പ്
ഗായകര്‍പി സുശീല
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 01 2018 15:58:07.

മഥുരാപുരിയൊരു മധുപാത്രം - അതിൽ
നിറയും മദിരയിതാ
മാദക മായിക ലഹരിയിതാ - ഇതു
നുകരൂ നുകരൂ നുകരൂ (മഥുരാ)

മധുപനുറങ്ങാൻ മലരിതൾ പോലെ
മഞ്ചലിതാ മണി മഞ്ചലിതാ
വീശി വീശി ഉറക്കൂ താമര
വിശറികളേ മലർ വിശറികളേ (മഥുരാ)

പകൽക്കിനാവിൻ പടികൾ കടന്നൊരു
പാരിജാതം കൊണ്ടുവരൂ - ഒരു പാരിജാതമെനിയ്ക്കു തരൂ
പനിനീർ ചോലകൾ നീന്തിവരുന്നൊരു
കാറ്റിൻ കുളിരു തരൂ - പൂങ്കാറ്റിൻ കുളിരു തരൂ (മഥുരാ)

പറന്നു പോമൊരു പൊന്നരയന്ന-
ത്തൂവലെടുത്തു തരൂ - ഒരു തൂവലെനിയ്ക്കു തരൂ
തുടുത്ത മുന്തിരി നീരിൽ മുക്കി
എഴുതണമൊരു ചിത്രം
ഇനി എഴുതേണം ഒരു ചിത്രം
ആരുടെ ആരുടെ ചിത്രം
malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts