വഴി മറന്ന യാത്രക്കാരേ (അത്തം ചിത്തിര ചോതി )
This page was generated on April 28, 2024, 8:10 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 1986
സംഗീതംശ്യാം
ഗാനരചനപൂവച്ചല്‍ ഖാദര്‍
ഗായകര്‍കെ ജെ യേശുദാസ്
രാഗംലഭ്യമല്ല
അഭിനേതാക്കള്‍നാദിയ മൊയ്തു
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 15:09:00.
 
ആ... ആ... ആ...

വഴി മറന്ന യാത്രക്കാരേ എവിടെ നിങ്ങള്‍ പോകുന്നു
വിധി തകര്‍ത്ത കൂടാരത്തില്‍ എന്തിനീയും തേടുന്നു
എന്തിനീയും തേടുന്നു
(വഴി മറന്ന)

ഇരുളലകള്‍ പടരുന്നല്ലോ വാതിലുകള്‍ അടയുന്നല്ലോ (2)
കദനങ്ങള്‍ മൂടുന്ന മണ്ണില്‍ തല ചായ്ക്കാന്‍ ഇടമെങ്ങോ
ചിരിയ്ക്കാന്‍ ഒരു നിമിഷം കരയാന്‍ ഒരു ജന്മം
വഴി മറന്ന യാത്രക്കാരേ എവിടെ നിങ്ങള്‍ പോകുന്നു

ഒരു തണലില്‍ പറന്നണയും കഥ പറയും ചിറകണയും (2)
അറിയാതെ മായും പിന്നെ അഭിലാഷം തേടും നിറങ്ങള്‍
കൊതിയ്ക്കാന്‍ എന്തെളുപ്പം വിധിയ്ക്കാന്‍ വിധി മാത്രം
(വഴി മറന്ന)


malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts