വിശദവിവരങ്ങള്‍ | |
വര്‍ഷം | 1986 |
സംഗീതം | എസ് പി വെങ്കിടേഷ് |
ഗാനരചന | ഷിബു ചക്രവർത്തി |
ഗായകര്‍ | എൻ ലതിക |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 15:09:07.
പാടാം ഞാനാ ഗാനം വീണ്ടും ഇതാ ഇതാ ഇതാ പാടാം ഞാനാ ഗാനം വീണ്ടും ഇതാ ഇതാ ഇതാ ഈ മൺ വീണയിൽ നാടൻ പാട്ടു പാടാം ഈ മൺ വീണയിൽ നാടൻ പാട്ടു പാടാം (പാടാം ഞാനാ...) പഴയൊരു ഓർമ്മ തന് കടവിലെ തോണിയില്‍ മറുകരെ ചെന്നിടാം കനകം വിരിയും പവിഴ ദ്വീപില്‍ പോകും വേളയിൽ (2) അകലെയെന്‍ ബാല്യത്തിന് പള്ളിമണി മുഴങ്ങുന്നു അകലെയെന്‍ ബാല്യത്തിന് പള്ളിമണി മുഴങ്ങുന്നു (പാടാം ഞാനാ...) ഇനിയൊരു സന്ധ്യയിൽ ഇവിടെയീ വേദിയില്‍ പുതിയവര്‍ വന്നിടും മധുരം നിറയും ശ്രുതിയും ലയവും പാടും വേളയിൽ അന്നെന്റെ ഗാനത്തിന് ചിന്തു നിങ്ങൾ മറക്കില്ലേ അന്നെന്റെ ഗാനത്തിന് ചിന്തു നിങ്ങൾ മറക്കില്ലേ (പാടാം ഞാനാ...) |