കാവേരീതീരത്ത്‌ (സ്ഥാനാര്‍ത്ഥി സാറാമ്മ )
This page was generated on April 20, 2024, 4:59 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 1966
സംഗീതംഎല്‍ പി ആര്‍ വര്‍മ
ഗാനരചനവയലാര്‍ രാമവര്‍മ്മ
ഗായകര്‍രേണുക
രാഗംലഭ്യമല്ല
അഭിനേതാക്കള്‍പ്രേം നസീര്‍
ഗാനത്തിന്റെ വരികള്‍
Last Modified: February 01 2018 16:11:18.

കാവേരീ തീരത്തുനിന്നൊരു
കൈനോട്ടക്കാരീ കൈനോട്ടക്കാരീ
കാലത്തെ വീട്ടിൽ വന്നു കൈനോക്കാനരികിലിരുന്നു
മേലാകെ പച്ച കുത്തിയ കൈനോട്ടക്കാരീ

കയ്യിലെ രേഖകൾ ഭാഗ്യരേഖകള്‍
കണ്ണാടി വെച്ചവൾ നോക്കി
പറയാത്ത കഥകളില്ല അവള്‍
പാടാത്ത കവിതയില്ല

ഭാവിജീവിതമാകെ പൂത്തു
തളിർക്കുമെന്നവൾ പാടി
കണ്ടുവന്ന കിനാവുകളെല്ലാം
കതിരിടുമെന്നവൾ പാടി

മോഹങ്ങൾ വിജയകിരീടം
ചൂടുമെന്നവൾ പാടി
പിന്നെ കൈകൾ തൊടുന്നതെല്ലാം
പൊന്നാകുമെന്നവൾ പാടി





malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts