എൻ്റെ മൺവീണയിൽ (നേരം പുലരുമ്പോള്‍ )
This page was generated on May 7, 2024, 10:43 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 1986
സംഗീതംജോണ്‍സണ്‍
ഗാനരചനഓ എന്‍ വി കുറുപ്പ്
ഗായകര്‍കെ ജെ യേശുദാസ്
രാഗംലഭ്യമല്ല
അഭിനേതാക്കള്‍നവാസ്‌ ,രമ്യ കൃഷ്ണൻ ,ജലജ
ഗാനത്തിന്റെ വരികള്‍
Last Modified: October 17 2013 02:56:56.


എന്റെ മൺ‌വീണയിൽ കൂടണയാനൊരു
മൗനം പറന്നു പറന്നു വന്നു...
പാടാൻ മറന്നൊരു പാട്ടിലെ തേൻ‌കണം
പാറി പറന്നു വന്നു..

പൊൻ തൂവലെല്ലാം ഒതുക്കി..
ഒരു നൊമ്പരം നെഞ്ചിൽ പിടഞ്ഞു...
സ്നേഹം തഴുകി തഴുകി വിടർത്തിയ
മോഹത്തിൻ പൂക്കളുലഞ്ഞു...

പൂവിൻ ചൊടിയിലും മൗനം
ഭൂമിദേവിതൻ ആത്മാവില്‍ മൗനം...
വിണ്ണിന്റെ കണ്ണു നീർത്തുള്ളിയിലും
കൊച്ചു മണ്‍തരി ചുണ്ടിലും മൗനം...




malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts