കന്നിക്കതിര്‍മണി (നേരം പുലരുമ്പോള്‍ )
This page was generated on April 27, 2024, 6:18 am UTC
വിശദവിവരങ്ങള്‍
വര്‍ഷം 1986
സംഗീതംജോണ്‍സണ്‍
ഗാനരചനഓ എന്‍ വി കുറുപ്പ്
ഗായകര്‍പി സുശീല
രാഗംലഭ്യമല്ല
അഭിനേതാക്കള്‍ലഭ്യമല്ല
ഗാനത്തിന്റെ വരികള്‍
Last Modified: February 29 2012 15:09:10.
കന്നിക്കതിർമണി തേടും
കുഞ്ഞിക്കുരുവികളായ് വാ
കേളിയാടുവാനീ
നീലവാനമാകേ
മാലാഖമാർ പാടും
ലീലാരാമമിതാ

ആരോമൽത്തേന്മൊഴിയുതിരും
ആകാശപ്പറവകളായ് വാ
താഴെ ഭൂമി കാഴ്ച വെച്ചൊരു പൂത്താലം
പൂത്താലം
ചെറുതേൻ കനികളുമായ്
അതു നീട്ടും തിരുമധുരം
ഒരു പൂങ്കുട പോൽ
മുകളിൽ നിവരുമൊരു
നീലാകാശമിതാ
(കന്നിക്കതിർ..)

ഇല്ലില്ല വിതയ്ക്കുന്നില്ല
കൊയ്താരും കൂട്ടുവതില്ലാ
താഴേ ദാഹമാറ്റുവാനൊരു പൂഞ്ചോല
പൂഞ്ചോല
അമൃതോലും നിറകുടമായ്
അതു നീളെ മലർ നിരകൾ
പുലരിക്കതിരേ
ചിറകിൽ കുരിശിൽ തിരു
രൂപം ചാർത്തുക നീ
(കന്നിക്കതിർ...)





malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts