വിശദവിവരങ്ങള്‍ | |
വര്‍ഷം | 1986 |
സംഗീതം | ഔസേപ്പച്ചൻ |
ഗാനരചന | ഭരതന് |
ഗായകര്‍ | കെ എസ് ചിത്ര |
രാഗം | രാഗമാലിക |
അഭിനേതാക്കള്‍ | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 15:09:10.
പുടമുറി കല്യാണം ദേവി എനിക്കിന്നു മാംഗല്യം ആതിര രാവിൽ താലിയുമായ് കുരവയിടാൻ കൂട്ടു കൂടി കുമ്മിയടിക്കാൻ കൂടെ വരില്ലേ ദേവി.. [പുടമുറി കല്യാണം] കാതിൽ പൂത്തോടയുമായ് കാലിൽ പൊൻ ചിലമ്പണിഞ്ഞു [കാതിൽ] താരിളം കാറ്റിൽ ചന്ദനം ചാർത്തി കാതരയയി കള മൊഴി പാടി തരള മിഴിയിൽ മദനനാടി അരയിൽ കിങ്ങിണി നൃത്തമാടി അലരിൻ മലരതേറ്റു പാടി.. പാടി.. പാടി.. പാടി.. [പുടമുറി കല്യാണം] ഗന്ധർവ്വ കിന്നരി കേട്ടെൻ മനസ്സിന്റെ അലങ്കാര ചർത്തുകൾ ഉലഞ്ഞു [ഗന്ധർവ്വ] അഗ്നിയിൽ ഞാനൊരു വിഗ്രഹമായി അഗ്നി അവനെന്നെ തീർത്ഥമാടി മദന ലളിത മപരിമേയ രണരണകര രുധിര ഭാവം ദുന്ദുഭീതൻ താള.. മേളം.. മേളം.. മേളം.. [പുടമുറി കല്യാണം] |