വിശദവിവരങ്ങള്‍ | |
വര്‍ഷം | 1986 |
സംഗീതം | ജി ദേവരാജന്‍ |
ഗാനരചന | ശ്രീനാരായണ ഗുരു |
ഗായകര്‍ | പി ജയചന്ദ്രൻ ,കോറസ് |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 15:09:13.
ആഴിയും തിരയും... ഓം.... കാറ്റും ആഴവും പോലെ നമ്മളും മായയും നീ മഹിമയും നീ നീയുമെന്നുള്ളിലാകണം നീയല്ലോ സൃഷ്ടിയും സ്രഷ്ടാവായതും സൃഷ്ടിജാലവും നീയല്ലോ ദൈവമേ സൃഷ്ടിക്കുള്ള സാമഗ്രിയായതും നീയല്ലോ മായയും മായാവിയും മായാവിനോദനും നീയല്ലോ മായയെ നീക്കി സായൂജ്യം നല്‍കും ആര്യനും നീ സത്യം ജ്ഞാനം ആനന്ദം നീതന്നെ വര്‍ത്തമാനവും ഭൂതവും ഭാവിയും വേറല്ലോതും മൊഴിയും ഓര്‍ക്കില്‍ നീ ആഴമേറും നിന്‍ മഹസ്സാമാഴിയില്‍ ഞങ്ങളാകവേ ആഴണം വാഴണം നിത്യം... വാഴണം വാഴണം.... സുഖം ഓം...... |