വിശദവിവരങ്ങള്‍ | |
വര്‍ഷം | 1986 |
സംഗീതം | ജി ദേവരാജന്‍ |
ഗാനരചന | ശ്രീനാരായണ ഗുരു |
ഗായകര്‍ | പി ജയചന്ദ്രൻ ,കോറസ് |
രാഗം | ലഭ്യമല്ല |
അഭിനേതാക്കള്‍ | ലഭ്യമല്ല |
ഗാനത്തിന്റെ വരികള്‍ | |
Last Modified: February 29 2012 15:09:13.
ശിവശങ്കര ശര്‍വ്വ ശരണ്യവിഭോ ഭവസങ്കടനാശന പാഹി ശിവ കവി സന്തതി സന്തതവും തൊഴുമെന്‍ നവനാടകമാടുമരുംപൊരുളേ പൊരുളെന്നുമുടമ്പൊടു മക്കളുയിര്‍- ത്തിരളെന്നുമിതൊക്കെയനര്‍ത്ഥകരം കരളീന്നു കളഞ്ഞു കരുംകടലില്‍ പുരളാതെ പൊതിഞ്ഞു പിടിപ്പതു നീ പിടിപെട്ടു പുരണ്ടു മറിഞ്ഞു പിണ- ക്കുടിയില്‍ കുടികൊണ്ടു ഗുണങ്ങളൊടും കുടി കൊണ്ടു കുടിക്കുമരുംകുടി നീരടി തട്ടിയകത്തു നിറഞ്ഞിരി നീ ഗളമുണ്ടു കറുത്തതു നീ ഗരളം കളമുണ്ടതു കൊണ്ടു കൃപാനിധിയേ കളമുണ്ടൊരു കൊണ്ടലൊടൊത്ത കടല്‍- ക്കളവുണ്ടൊരു സീമ നിനക്കു നഹി കനിവെന്നിലിരുത്തിയനംഗരസ- ക്കനി തട്ടിയെറിഞ്ഞു കരം കഴുകി കനിമുക്തി പഴുത്തു ചൊരിഞ്ഞൊഴുകും കനകക്കൊടിയേ കഴലേകുക നീ (ശിവശങ്കര) ശിവശങ്കരാ... ശിവശങ്കരാ... ശിവശങ്കരാ... ശിവശങ്കരാ... |