ചഞ്ചല ചഞ്ചല (തിലോത്തമാ)
This page was generated on April 18, 2024, 12:22 pm UTC
വിശദവിവരങ്ങള്‍
വര്‍ഷം 1966
സംഗീതംജി ദേവരാജന്‍
ഗാനരചനവയലാര്‍ രാമവര്‍മ്മ
ഗായകര്‍കെ ജെ യേശുദാസ് ,കോറസ്‌
രാഗംലഭ്യമല്ല
അഭിനേതാക്കള്‍കൊട്ടാരക്കര ശ്രീധരൻ നായർ ,ശാരദ ,പ്രേം നസീര്‍
ഗാനത്തിന്റെ വരികള്‍
Last Modified: May 19 2020 17:04:30.

ചഞ്ചലചഞ്ചല പാദം
ഝലഝല നൂപുരനാദം
തധികിണ തധികിണ മൃദംഗതാളം
തങ്ക ചിലമ്പൊലി മേളം. (ചഞ്ചലചഞ്ചല)

എന്തൊരു മദഭരമാസ്മരനൃത്തമി -
തെന്തൊരു മായിക സംഗീതം
പ്രപഞ്ചനർത്തനശാലയിലാടുക
പ്രദോഷസന്ധ്യകളേ (ചഞ്ചലചഞ്ചല)

കതിര്‍മിന്നല്‍പ്പിണറുകള്‍
ചിതറിക്കൊണ്ടങ്ങനെ
കാര്‍കൂന്തല്‍ കാറ്റിലഴിഞ്ഞുലഞ്ഞങ്ങനെ
പ്രളയവാരിധിയുടെ തിരകളിലാടുക
പ്രതികാരദുര്‍ഗ്ഗകളേ. (ചഞ്ചലചഞ്ചല)



malayalasangeetham.info | msidb.org | A Comprehensive Database of Malayalam Movies and Music
Contact the admin team for questions or concernts